¡Sorpréndeme!

'നിനക്ക് ഈ പേര് എങ്ങനെ കിട്ടി' മമ്മൂട്ടിയോട് അബി പറഞ്ഞത് | filmibeat Malayalam

2017-11-30 1 Dailymotion

Do You Know How 'Abi' Got His Name

ഹബീബ് മുഹമ്മദ് എന്ന മൂവാറ്റുപുഴക്കാരന്‍ എങ്ങനെയാണ് അബി ആയതെന്ന് നമ്മളില്‍ ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും. ഒരിക്കല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഈ ചോദ്യം അബിയോട് ചോദിച്ചു. പക്ഷെ അന്ന് കൃത്യമായ ഒരുത്തരം അബിക്കും ഇല്ലായിരുന്നു. എന്നാല്‍ പിന്നീട് അബി എന്ന പേര് തനിക്ക് ലഭിച്ചതിനേക്കുറിച്ച് അബി വ്യതക്തമാക്കുകയുണ്ടായി. ഹബീബ് മുഹമ്മദിനെ അബിയാക്കിയത് യഥാര്‍ത്ഥത്തില്‍ ഉത്സവക്കമ്മിറ്റിക്കാരാണ്. കലാപരിപാടികള്‍ക്ക് ചെല്ലുമ്പോള്‍ പേര് വിളിച്ച് പറയുന്ന പതിവുണ്ട്. ഒരു പരിപാടിക്ക് ചെന്നപ്പോള്‍, തന്റെ പേര് അറിയാത്തതു കൊണ്ടാകാം അവര്‍ അനൗണ്‍സ് ചെയ്തത് അബി എന്നായിരുന്നു. അങ്ങനെ പിന്നീടുള്ള പരിപാടികളിലെല്ലാം താന്‍ അബി ആയെന്നും അദ്ദേഹം ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. വാസ്തവത്തില്‍ അബി എന്നത് ചെറിയൊരു പേരാണ്. പേരിടുമ്പോള്‍ നല്ല മുഴക്കമുള്ള അക്ഷരങ്ങള്‍ ഉണ്ടായാല്‍ ന്നായിരിക്കും. ലാല്‍ എന്നത് രണ്ടക്ഷരമുള്ള ചെറിയൊരു പേരാണ്. പക്ഷെ അതിലെ മുഴക്കം ആളുകളെ ഒന്ന് ഉലയ്ക്കുമെന്നും അദ്ദേഹം അന്ന് പറഞ്ഞു.